RIP Pixel Experience (2017-2024) ⚰️
കസ്റ്റം റോമുകളിൽ ആളുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന Pixel Experience-ന്റെ സ്ഥാപകൻ José Henrique ഡെവലപ്മെന്റ് അവസാനിപ്പിച്ചതായി ബ്ലോഗിൽ അറിയിച്ചു. വെബ്സൈറ്റും പഴയ ബിൽഡുകളും നിലനിർത്തും. എന്തുകൊണ്ടാണ് ഡെവലപ്മെന്റ് നിർത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
Pixel Experience-ന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത പിക്സൽ ഡിവൈസ് ഇല്ലെങ്കിൽ പോലും ഗൂഗിൾ ഫോട്ടോസ് അൺലിമിറ്റഡ് അപ്‌ലോഡ് ഫ്രീയായി ലഭിക്കുമായിരുന്നു എന്നതാണ്!
ഓപ്പൺ സോഴ്സായതിനാൽ ആരെങ്കിലും ഏറ്റെടുത്ത് പുതിയൊരു പ്രൊജക്റ്റായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://blog.pixelexperience.org/2024/04/everything-has-to-come-to-an-end-sometime/
#technews #android #pixelexperience #malayalam #malayalam