എല്ലാ ചിരികൾക്കും സന്തോഷം എന്നൊരു അർത്ഥം ഉണ്ടൊ?
ജീവിതത്തിൽ ഒരിക്കലും ഒരുകാലത്തും
എന്നെ തനിച്ചാക്കില്ലെന്നും..
ഏതു ആഘോഷങ്ങളിലും ഏതു വേദനകളിലും ഒപ്പം ഉണ്ടാകുമെന്നും വാക്ക് തന്നിട്ടുള്ളത് പുസ്തകങ്ങളാണ്...
അഥവാ... വാക്ക് പാലിക്കുന്നതും ☺️
#ഹരിത
📚💙
"സ്നേഹമൊരു പുഴപോലെയാണ് ! ഒരു തടസ്സമുണ്ടാകുമ്പോൾ അത് വഴി മാറിയൊഴുകുന്നു " എന്ന് പണ്ടൊക്കെ പലരും എഴുതിയും പറഞ്ഞുമൊക്കെ വയ്ക്കാറുണ്ടായിരുന്നു! എന്നാൽ അതിന് സാധ്യമാകാതെയിരിക്കുമ്പോഴോ ?
അവിടെ വേദനകളും നഷ്ടങ്ങളും സംഭവിക്കുന്നു! മനുഷ്യർക്ക് പിടച്ചിൽ സംഭവിക്കുന്നു!!
#tinku_johnson
സ്നേഹതെന്നത് ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ബഹുമാനം കൂടിയാണ്! അതിനെ മനസിലാക്കിയിട്ടും കണ്ടില്ലെന്ന് വയ്ക്കേണ്ടിവരുന്നതിനെ സാഹചര്യമോ,നിസ്സഹായമായ അവസ്ഥയെന്നോ പറഞ്ഞ് വയ്ക്കുന്നതൊക്കെ ഒരു ശതമാനമെങ്കിലും സ്നേഹം നിരസിക്കുന്നത് പോലെയാണ്! അവിടെ മോഹങ്ങളും പ്രതീക്ഷകളും കെട്ടടങ്ങാറുണ്ട്!ചിലപ്പോൾ ഒരു വ്യക്തിയെ തന്നെ അത് ഭേദിക്കാറുണ്ട് !!
നോക്കൂ , തോന്നിയ ഇഷ്ടം പ്രകടിപ്പിക്കാതെയിരിക്കുമ്പോൾ അപ്പുറമുള്ളൊരാളുടെ സ്നേഹത്തിനെ കണ്ടില്ലെന്ന് നടിക്കുന്ന പോലെയാണ്!അതൊരാളെ അത്രയും അഫ്ഫെക്റ്റ് ചെയ്യും!തന്നെയോ തന്റെ സ്നേഹത്തിനെയോ പരിഗണിക്കാനുള്ള ധൈര്യമില്ലാതെ പോകുമ്പോൾ എന്തിനാണ് സ്നേഹമെന്നാകും അവരുടെ ചിന്തകളിലും! അവർക്ക് പെട്ടെന്നൊന്ന് അപ്രത്യക്ഷമായി പോയിരുന്നുവെങ്കിലെന്ന് തോന്നുംവിധം മരവിപ്പാകും സംഭവിക്കുന്നത്!!
സ്നേഹമുണ്ടായിട്ടിയും ഇല്ലെന്ന് പറയുന്നത്, അത് പ്രകടിപ്പിക്കാത്തത്, അതിനുമൊരു കാരണം കണ്ടെത്തുന്നതൊക്കെ മനുഷ്യരെ ശൂന്യമാക്കാറുണ്ട്! അപ്പോൾ തനിക്ക് തോന്നിയ സ്നേഹത്തിനെന്ത് അർത്ഥമാണ്, എന്ത് വാല്യുവാണ് അവർ നൽകിയതിനെക്കുറിച്ചൊക്കെ ഓർത്ത് പോകും! പ്രകടിപ്പിക്കുകയും അനുഭവത്തിൽ വരേണ്ടതുമായ സ്നേഹമൊക്കെ കാരണങ്ങൾ കൊണ്ട് മറച്ച് പിടിക്കുന്നതൊക്കെ എന്തിനാണെന്ന് അവർക്ക് ഒരെത്തും പിടി കിട്ടുകയുമില്ല!
എത്ര വേഗമാണ് അയാളുടെയും നമ്മുടെയും ഭൂതകാലത്തിനെ അവസാനം കണ്ടു പിരിഞ്ഞ മണിക്കൂറുകളെന്ന് അടയാളപ്പെടുത്തിയതും എത്ര ദൂരെയാണ് അയാളുകൂടിയായിരുന്ന നമ്മെ നാം ഉപേക്ഷിച്ചു കളയുന്നതും...
എങ്ങനെയാണ് ഒന്നിച്ചുണ്ടായ മൃദുലകാലങ്ങളെ മറന്നു പോകുന്നതും മധുരമായ മന്ദസ്മിതങ്ങൾ മാഞ്ഞു പോകുന്നതും...
നാമുണ്ടായിരുന്ന നിലാവും നിതാന്തമായ നീലവെളിച്ചവും നിലച്ചു പോകുന്നത്..
പിരിഞ്ഞതുകൊണ്ടു മാത്രമെങ്ങനെ പഴയകാലങ്ങൾ പരാജയമാകുമെന്നാണ്?
അല്ലെങ്കിലും മനോഹരമായിരുന്നൊരു ബന്ധമെങ്ങനെ പരാജയപ്പെടുമെന്നാണ്..?
❤️
©ദേവിക എം എ
ഏറ്റവും മനോഹരമായിരുന്ന ഒരു ബന്ധം അവസാനിപ്പിച്ച് ഇറങ്ങിപ്പോരുമ്പോൾ ആ നിമിഷത്തിന്റെ ആ ഒരൊറ്റ ദിവസത്തിന്റെ അച്ചുതണ്ടിൽ ഈഭൂലോകം മുഴുവനങ്ങനെ തിരിയുന്നുണ്ടാകും.
പിരിയലിന്റെ പിരിമുറക്കത്തോടെ,
പരാതിയുടെ
പിണക്കത്തിന്റെ
പ്രതികാരത്തിന്റെ
പേരുപോലെ
അയാളുടെ മുഖം പിന്നീടുള്ള കാലങ്ങളിൽ പിന്തുടരുകയാകും.
അയാൾക്കേൽക്കുന്ന പരിക്കിനും അയാളുടെ പതനത്തിനും അയാളുണ്ടാക്കിയ മുറിവിനെ ഉണക്കാനാകുമെന്ന് കരുതിപോരും.പരാജയപ്പെട്ട ആ ബന്ധത്തിനെ പതിറ്റാണ്ടുകളുടെ പകകൊണ്ട്പരിചരിക്കും. രണ്ടിലാരു ജയിച്ചാലും രണ്ട്പേരും പൊള്ളും പിടയും.
അല്ലെങ്കിലും
മഹാ യുദ്ധങ്ങളിൽ
പരാജയപ്പെട്ടു പോയവരെ
നമ്മൾ പാടേ മറന്നു കളയും.
സ്നേഹത്തിലുമതേ.. 🌻