സ്നേഹമുണ്ടായിട്ടിയും ഇല്ലെന്ന് പറയുന്നത്, അത്‌ പ്രകടിപ്പിക്കാത്തത്‌, അതിനുമൊരു കാരണം കണ്ടെത്തുന്നതൊക്കെ മനുഷ്യരെ ശൂന്യമാക്കാറുണ്ട്! അപ്പോൾ തനിക്ക്‌ തോന്നിയ സ്നേഹത്തിനെന്ത്‌ അർത്ഥമാണ്, എന്ത്‌ വാല്യുവാണ് അവർ നൽകിയതിനെക്കുറിച്ചൊക്കെ ഓർത്ത് പോകും! പ്രകടിപ്പിക്കുകയും അനുഭവത്തിൽ വരേണ്ടതുമായ സ്നേഹമൊക്കെ കാരണങ്ങൾ കൊണ്ട് മറച്ച് പിടിക്കുന്നതൊക്കെ എന്തിനാണെന്ന് അവർക്ക്‌ ഒരെത്തും പിടി കിട്ടുകയുമില്ല!
നോക്കൂ , തോന്നിയ ഇഷ്ടം പ്രകടിപ്പിക്കാതെയിരിക്കുമ്പോൾ അപ്പുറമുള്ളൊരാളുടെ സ്നേഹത്തിനെ കണ്ടില്ലെന്ന് നടിക്കുന്ന പോലെയാണ്!അതൊരാളെ അത്രയും അഫ്ഫെക്റ്റ്‌ ചെയ്യും!തന്നെയോ തന്റെ സ്നേഹത്തിനെയോ പരിഗണിക്കാനുള്ള ധൈര്യമില്ലാതെ പോകുമ്പോൾ എന്തിനാണ് സ്നേഹമെന്നാകും അവരുടെ ചിന്തകളിലും! അവർക്ക്‌ പെട്ടെന്നൊന്ന് അപ്രത്യക്ഷമായി പോയിരുന്നുവെങ്കിലെന്ന് തോന്നുംവിധം മരവിപ്പാകും സംഭവിക്കുന്നത്!!
സ്നേഹതെന്നത് ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ബഹുമാനം കൂടിയാണ്! അതിനെ മനസിലാക്കിയിട്ടും കണ്ടില്ലെന്ന് വയ്‌ക്കേണ്ടിവരുന്നതിനെ സാഹചര്യമോ,നിസ്സഹായമായ അവസ്ഥയെന്നോ പറഞ്ഞ്‌ വയ്ക്കുന്നതൊക്കെ ഒരു ശതമാനമെങ്കിലും സ്നേഹം നിരസിക്കുന്നത് പോലെയാണ്! അവിടെ മോഹങ്ങളും പ്രതീക്ഷകളും കെട്ടടങ്ങാറുണ്ട്!ചിലപ്പോൾ ഒരു വ്യക്തിയെ തന്നെ അത്‌ ഭേദിക്കാറുണ്ട് !!

"സ്നേഹമൊരു പുഴപോലെയാണ് ! ഒരു തടസ്സമുണ്ടാകുമ്പോൾ അത്‌ വഴി മാറിയൊഴുകുന്നു " എന്ന് പണ്ടൊക്കെ പലരും എഴുതിയും പറഞ്ഞുമൊക്കെ വയ്ക്കാറുണ്ടായിരുന്നു! എന്നാൽ അതിന് സാധ്യമാകാതെയിരിക്കുമ്പോഴോ ?

അവിടെ വേദനകളും നഷ്ടങ്ങളും സംഭവിക്കുന്നു! മനുഷ്യർക്ക്‌ പിടച്ചിൽ സംഭവിക്കുന്നു!!

#tinku_johnson