https://malayalam.asiavillenews.com/article/actor-sushant-singh-rajputs-death-family-allegation-about-behind-the-conspiracy-47721 ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടതാണെന്നും വിശദമായ അന്വഷണം നടത്തണമെന്നും അമ്മാവൻ പറഞ്ഞു. #SushantSinghRajput #RIPSushant
സുശാന്ത് സിങ്ങിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; കൊലപാതകമാണ്, സിബിഐ അന്വേഷിക്കണമെന്ന് പപ്പു യാദവ്
മുംബൈയിലെ വസതിയിൽ ഇന്നലെയാണ് സുശാന്ത് സിങ് രാജ്പുത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നതും.