മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതിയ ലക്കം ചലച്ചിത്രമേള വിശേഷാലാണ്. ഈ വർഷം #IFFK യിലുള്ള ചിലി ചിത്രം #TheHyperboreans ന്റെ ഒരു സംവിധായകനുമായുള്ള അഭിമുഖമുണ്ട്. നല്ല പ്രതീക്ഷയുള്ള പടമായോണ്ട് ആ അഭിമുഖം വന്നതിൽ സന്തോഷം. ഇവരുടെ തന്നെ #TheWolfHouse ഉം #TheBones ഉം ഞെട്ടിച്ച ചിത്രങ്ങളാണ്. ചലച്ചിത്രം മാധ്യമമാക്കി എത്ര വ്യത്യസ്തമായ് കലാപരമായിത്തന്നെ രാഷ്ട്രീയം സംസാരിക്കുന്നു! പക്ഷേ മനസിലാക്കാനെളുപ്പമല്ല. വെറുതേ കണ്ട ശേഷം അതിലെ വിഷയത്തെപ്പറ്റി ഒന്നു വിശദമായി പരതിപ്പോയാൽ നിങ്ങളും ഞെട്ടും #Cinephile #Films