കൂടുതൽ ആളുകളെ കാറുകൾ ഉപേക്ഷിച്ച് കേ-റെയിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വഴി ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ലാഭം ഇതോടൊപ്പം ചേർത്ത് വെക്കണം.
ഇതെല്ലാം കൊണ്ട്, താൽക്കാലിക ലാഭം കുറവാണെങ്കിൽ, അല്ലെങ്കിൽ താൽക്കാലികമായി നഷ്ടത്തിൽ ആണെങ്കിൽ പോലും, ദീർഘകാല ഉപയുക്തി ഉള്ള ഒരു പ്രോജക്ട് ആണ് സിൽവർ ലൈൻ. അതിനെ വെറുതെ ഇപ്പോഴത്തെ സാമ്പത്തിക ലാഭത്തിൻ്റെ അളവുകോലുകൾ വെച്ച് അളന്ന്, നശിപ്പിച്ച് കളയേണ്ട ഒന്നല്ല.
(13/13)
കേ-റെയിൽ സ്റ്റേഷനിൽ വാടകക്ക് എടുക്കാവുന്ന കാറുകൾ ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കി കുറെയൊക്കെ ആളുകളെ ഇതിലേക്ക് ആകർഷിക്കാൻ സാധിക്കും. ഭാവിയിൽ പ്രധാന കേ-റെയിൽ പാതയിലേക്ക് ബന്ധിപ്പിക്കുന്ന ലംബ-പാതകൾ നിർമ്മിച്ച് ഇതിനെ കൂടുതൽ ജനങ്ങൾക്ക് ഉപയോഗ്യമായി മാറ്റാവുന്നതുമാണ്.
വളരെ അധികം സ്ഥലം ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും സ്ഥല ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായി വരും. പദ്ധതിക്ക് പൂർണ്ണാനുമതി ലഭിച്ചാൽ, നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കും എന്ന് ഉറപ്പു ലഭിച്ചാൽ തീരാവുന്നതെ ഉള്ളൂ, ഈ പ്രശ്നങ്ങൾ.(12)
കേ-റെയിലിൻ്റെ പ്രശ്നങ്ങൾ:
നിർമ്മാണചെലവ് ആണ് കേ-റെയിലിൻ്റെ ആദ്യ പ്രശ്നം. ഇത്രയും സ്ഥലം ഏറ്റെടുത്ത്, പുതിയ ഒരു റെയിൽപ്പാത ഉണ്ടാക്കുന്നത് ചിലവേറിയ കാര്യം ആണ്. എന്നാല് നീണ്ട കാലത്തെ ലാഭ-നഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ അതൊരു വലിയ ചിലവ് അല്ല എന്ന് മനസ്സിലാകും. ടിക്കറ്റ് വില മറ്റൊരു പ്രശ്നം ആണ്. കാറെടുത്ത് ദീർഘദൂര യാത്ര ചെയ്യുന്നവരെ കേ-റെയിൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് വഴി മാത്രമേ ഇത് ലാഭകരമായി നടത്താൻ സാധിക്കൂ. കൂടുതൽ ആളുകൾ യാത്ര ചെയ്യുകയാണെങ്കിൽ ചാർജ് കുറച്ച് കൊണ്ടുവരാനും സാധിച്ചേക്കും. (11)
പിന്നെ ട്രെയിനിനും കേ-റെയിലിനും പൊതുവായ പ്രശ്നം ആണ്, ജില്ലയിൽ ഒരു സ്ഥലത്ത് മാത്രമേ സ്റ്റേഷനുകൾ ഉള്ളൂ എന്നത്. മറ്റു സ്ഥലങ്ങളിൽ നിന്ന് സ്റ്റേഷനുകളിലേക്ക് ഫീഡർ സർവീസുകൾ തുടങ്ങുക എന്നതാണ് ഇതിന് പരിഹാരം. കേ-റെയിൽ വരുന്നതോടെ, ഇപ്പൊൾ നഷ്ടത്തിൽ ഓടുന്ന കേഎസ്ആർടിസി കൂടുതൽ നഷ്ട്ടത്തിൽ ആവുകയും, അപ്പൊൾ അതിലെ ദീർഘദൂര ബസുകളെ ഫീഡർ ആക്കി മാറ്റി ജീവൻ നിലനിർത്താൻ സാധിക്കും. (10)
ട്രെയിൻ യാത്രയുടെ പ്രശ്നങ്ങൾ:
യാത്രകളുടെ ആവൃത്തി കുറവാണ് എന്നതാണ് നിലവിൽ ഉള്ള റെയിൽ ശൃംഖലയുടെ പ്രധാന പ്രശ്നം. ഒരു ട്രെയിൻ എന്തെങ്കിലും കാരണം കൊണ്ട് കിട്ടാതെ പോയാൽ 5-6 മണിക്കൂർ, അല്ലെങ്കിൽ ചിലപ്പോൾ പിറ്റെ ദിവസം വരെ കാത്തിരിക്കേണ്ടി വരും. ട്രെയിനുകളുടെ സമയക്രമം വേറെ ഒരു പ്രശ്നം ആണ്. കൂടുതൽ പേര് യാത്ര ചെയ്തേക്കാൻ സാധ്യത ഉള്ള സമയങ്ങളിൽ ആണ് ട്രെയിനുകൾ വേണ്ടത്. എന്നാല് ഈ സാധ്യതാ എന്തെങ്കിലും പഠനം നടത്തി തീരുമാനിച്ചിട്ടുണ്ടോ ആണോ എന്നതിൽ സംശയം ഉണ്ട്. (9)
ബസ് എന്തെങ്കിലും കാരണം കൊണ്ട് ക്യാൻസൽ ആയാൽ അറിയാൻ സാധിക്കാതെ വരികയും, കാത്തിരിക്കുന്നവർ നിരാശരായി തിരിച്ച് പോകേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യാം. യാത്ര ക്ലേശം ഇത് കൂടാതെ ഉള്ളത് അവഗണിക്കാം എന്ന് കരുതിയാൽ തന്നെ, ദീർഘയാത്ര ചെയ്യുമ്പോൾ മൂത്രമൊഴിക്കാൻ ഒക്കെ സൗകര്യമില്ലാത്തത് പ്രശ്നം തന്നെ ആണ്. (8)
അതാണ് നിലവിൽ ഉള്ള റെയിൽപ്പാത വികസിപ്പിക്കുന്നതിന് പകരം ഒരു അർപ്പിത റെയിൽ ഇടനാഴി കൊണ്ടുള്ള നേട്ടം.
ബസ് യാത്രയുടെ പ്രശ്നങ്ങൾ:
കൃത്യമായ സമയം പാലിക്കാത്തത് ആണ് ബസ് യാത്രയുടെ മുഖ്യ പ്രശ്നം. ബസ് പലപ്പോഴും ഇടയിൽ ഉള്ള സ്ഥലങ്ങളിൽ 1-2 മണിക്കൂർ ഒക്കെ വൈകിയായിരിക്കും എത്തുന്നത്. (7)
ഈ ഒരുമണിക്കൂർ ലാഭം മാത്രം ആണ് കേ-റെയിലിൻ്റെ മെച്ചം എന്ന് കരുതുന്നവർക്ക് കേ-റെയിൽ അനാവശ്യം ആണ് എന്ന് തോന്നാം. വന്ദേഭാരതിൽ പോകാൻ വേണ്ടി ഞാൻ വരുമ്പോൾ റോഡ് ബ്ലോക്ക് കാരണം എനിക്ക് പോകാൻ സാധിച്ചില്ല എങ്കിൽ, എൻ്റെ പൈസ നഷ്ടവും ആകും പിന്നെ അടുത്ത ദിവസമേ പോകാൻ സാധിക്കൂ. എന്നാല് അരമണിക്കൂറിൽ അല്ലെങ്കിൽ ഒരു മണിക്കൂറിൽ ഒരു ട്രെയിൻ (പ്ലാൻ അനുസരിച്ച് 12 മിനിറ്റിൽ ഒന്ന്) ഉണ്ടെങ്കിൽ എനിക്ക് ഏതെങ്കിലും ട്രെയിൻ കിട്ടും എന്ന് ഉറപ്പാണ്. എൻ്റെ യാത്ര കുറച്ച് വൈകിയാലും, നടക്കാതെ പോകില്ല. (6)
എനിക്ക് അറിയാവുന്ന രണ്ടു സ്ഥലങ്ങൾ ഉദാഹരണം ആയി ഏടുത്ത് എന്ന് മാത്രം. എടുക്കുന്ന സ്ഥലങ്ങൾ അനുസരിച്ച് ചിലപ്പോൾ കേ-റെയിൽ ചെറിയ ഒരു സമയനഷ്ടം ഉണ്ടാക്കിയേക്കാം. (5)
5 മണിക്കൂർ ട്രെയിനിൽ, ഒന്നര മണിക്കൂർ ബസിൽ കോഴിക്കോട് വരെ. മൊത്തം ആറര മണിക്കൂർ. വന്ദേഭാരതിന് പകരം ജനശതാബ്ദി ആണെകിൽ 8 മണിക്കൂർ എടുക്കും, ബസിലും ട്രെയിനിലും കൂടി. ഇനി കേ-റെയിൽ നോക്കാം. രണ്ടു മണിക്കൂർ തിരൂർ വരെ, അവിടെ നിന്ന് കേ റെയിൽ പരമാവധി 3 മണിക്കൂർ കൊല്ലം വരെ, ആകെ സമയം 5 മണിക്കൂർ. അതിരാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ, 11 മണിക്ക് കൊല്ലത്ത് പോയി, അവിടെ നിന്ന് കാര്യങ്ങള് കഴിഞ്ഞ് 5 മണിക്ക് ഇറങ്ങിയാൽ, രാത്രി 11 മണിക്ക് തിരിച്ച് വീടെത്താം. (4)