ഹോ! മതിയായേ..
മസ്സാജിംഗ് സെന്ററിലെ കൊളീഗ്സിനെ 'സഹതടവുകാർ' എന്ന് വിളിക്കാമ്പറ്റ്വോ?
ഇതിപ്പൊ എന്റെ ഡിപ്പാർട്ട്മെന്റിലെ മാത്രം അവസ്ഥയൊന്നുമല്ല..താപ്പാനകളെല്ലാം കൂടി പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കാനുള്ള പണിയിലാ.
'രോഗീപരിചരണത്തിന് അവരുടെ സേവനം ആവശ്യമാണ്' പോലും..എച്ചോഡിമാരും പ്രിൻസിപ്പാൾമാരും ഏത് രോഗിയെയാണ് കാണുന്നതെന്നും കൂടി ആരേലുമൊന്ന് പറഞ്ഞു തന്നിരുന്നേൽ
സീനിയർ ചവറുകൾ പുതിയ പണിക്ക് വരണ്ട,അതൊക്കെ ഞങ്ങൾ ചെയ്തോളാം എന്ന രീതി ആയപ്പൊ അവർ പുതിയ അടവെടുത്തിരിക്കുവാണ്.
'ഞങ്ങൾ ജൂനിയേഴ്സ് ആയിരുന്നപ്പൊ എടുത്തിരുന്ന പണി ഇപ്പൊ ആരും ചെയ്യുന്നില്ലാ..അവരെക്കൊണ്ട് അത് ചെയ്യിക്കണം' എന്ന ലൈൻ.
പണിയെടുക്കുവേമില്ല, പണിയെടുപ്പിക്കത്തുമില്ല..
ഉത്കർഷേച്ഛ എന്നൊരു സംഗതി ഇവിടാർക്കുമില്ല