ഡിസംബറിൽ അമേരിക്കൻ ഗ്രീൻകാർഡിനുള്ള അപേക്ഷ പിൻവലിയ്ക്കാൻ ഒരു അപേക്ഷ കൊടുത്തിരുന്നു. അതു ജനുവരിയിൽ പാസ്സായി.

ഒരു ജൂൺ-ജൂലൈ ആവുമ്പോഴേയ്ക്കും നാട്ടിലേയ്ക്കു തിരിച്ചു വരാനുള്ള പരിപാടിയാണ്. തിരിച്ചു വന്നിട്ട് ജോലിയ്ക്ക് എന്തു ചെയ്യണമെന്നു പ്രത്യേകിച്ചു രൂപമൊന്നുമില്ല. രാജ്യസേവനത്തിനായി ശിഷ്ടജീവിതം ഉഴിഞ്ഞു വെയ്ക്കാൻ വരുമാനം വേണമല്ലോ.

പ്രിയ ആനസൈറ്റു മെമ്പ്രമ്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിയ്ക്കുന്നു. ആരേലും ഒരു സോഫ്റ്റുവെയർ തൊഴിലാളിയെ കൂലിയ്ക്കെടുക്കുന്നുണ്ടെങ്കിൽ അറിയിക്കൂ!

@sajith നല്ല ഐഡിയ കിട്ടുവാണേൽ നാട്ടിൽ ജീവിക്കുന്ന എല്ലാവർക്കും ഉപകാരപ്രദം ആകുന്ന വിധത്തിൽ ഷെയർ ചെയ്യണം എന്ന് താത്പര്യപ്പെടുന്നു