പുതിയ ഒരു വെറൈറ്റി സോഷ്യൽ മീഡിയ സൈറ്റ് ആണ് seven39.com
അമേരിക്കയിലെ Eastern Time 7:39 PM മുതൽ 10:39 പിഎം വരെയേ സൈറ്റ് വർക്ക് ചെയ്യൂ.
ഇവർ പറയുന്ന ഗുണങ്ങൾ ഇതൊക്കെ ആണ്.
1. എല്ലാവരും ഈ മൂന്ന് മണിക്കൂർ ഓൺലൈനിൽ കാണും.
2. അത് കൊണ്ട് FOMO എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന Fear Of Missing Out ഒഴിവാക്കാനാവും. തങ്ങൾ ഓൺലൈൻ അല്ലാത്തപ്പോൾ സംഭവിച്ച എന്തെങ്കിലും കാര്യം അറിയാതെ പോകുമോ എന്ന ഭയം കൊണ്ട് എപ്പോഴും സ്ക്രോൾ ചെയ്ത് കൊണ്ടിരിക്കുന്നവരെ ഉദ്ദേശിച്ചു ആണ് ഇത്.
3. സദാ സമയവും സോഷ്യൽ മീഡിയയിൽ ഇരിക്കാതെ ഈ മൂന്ന് മണിക്കൂർ ഒഴിച്ച് വേറെ പ്രയോജനപ്രദം ആയ കാര്യങ്ങൾ ചെയ്യാം.
ഇന്ത്യക്കാർക്ക് വല്യ കാര്യം ഇല്ല. ഇവിടുത്തെ സമയം പുലർച്ചെ 5:09 മുതൽ രാവിലെ 8:09 വരെയാണ് ഇത്.
