എന്തെല്ലാ ഗയ്‌സ്.....
Happy Happy 2026....🥰🥰🥰🎈
തുണ്ടുകൾ ഒക്കെ വന്ന് എന്നെ ഫോളോ ചെയ്ണ് ഇവിടെ. 🙄. ഹമ്മേ 😭
" If you truly love someone, leave them for their happiness "എന്നല്ലേ... അങ്ങനെ ഒരാളെ പറഞ് വിട്ടേച്ച് വരുന്ന വഴി ആണ്..മ്മ്
ഭയങ്കര വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു തിരുവനന്തപുരത്തേക്ക് ഞാൻ യാത്ര തിരിച്ചത്. ഒന്നോർത്താൽ ഒരു തരം ഒളിച്ചോട്ടം. പറ്റാവുന്ന അത്ര തവണ പദ്മനാഭന്റെ വസതിയിൽ പോയി കാറ്റും കൊണ്ട് ഇരിക്കും ഒരുപാട് ആഗ്രഹങ്ങൾ ചോദിച്ചു വാങ്ങാൻ ശ്രമിക്കും. സാധാ ഗതിയിൽ അവിടെ ജീവിച്ചു പോയ എനിക്ക് എന്റേ കൈ വെള്ളയിൽ ഒരുപാട് അവസരങ്ങൾ ദൈവം വച്ച് നീട്ടി, പക്ഷെ വന്ന് കേറിയ മഹാലഷ്മിയേ പുറം കാൽ കൊണ്ട് തട്ടി മാറ്റിയത് കൊണ്ടാണോ ആവോ ഇന്ന് മനസ്സിൽ ഒരു ഏകാന്തത ഒക്കെ അനുഭവിച്ച് അങ്ങനെ ഇങ്ങനെയൊക്കെ .. മ്മ്
Sometimes i open my hidden gallery just to..... മോങ്ങൽ...hhhuhh...
Ex വരച്ച എന്റേ ഫോട്ടം.... മ്മ്
അവനവന് താല്പര്യം ഉള്ള വിശ്വാസം അനുഷ്ട്ടിക്കാം എന്ന് ഭരണ ഘടന ഉറപ്പ് തന്നതിനാൽ ഇതിനെ ഒക്കെ വന്ന് കളിയാക്കേണ്ട കാര്യം ഇല്ലാ. ആരും ആരെയും ഒന്നും അടിച്ചേൽപ്പിക്കാതിരുന്നാൽ മതി. ഇതിൽ വിശ്വസിക്കുന്ന ഒരു സാധാ മനുഷ്യനാണ് ഞാൻ. അപ്പോൾ ശെരി...
എന്റേ ആചാര അനുഷ്ഠന വിശ്വാസങ്ങളെ മറ്റു ആളുകളെ പേടിച് ഒതുക്കി വൈക്കണ്ട കാര്യമൊന്നും എനിക്കില്ല. ഒരു വൈഷ്ണവയായ ഞാൻ, വൈഷ്ണവ ആചാരം കൂടെ കൊണ്ട് പോകുന്ന ഞാൻ, എല്ലാ വ്യാഴാഴ്ച്ചയും വ്രതം അനുഷ്ടിക്കുന്ന ഞാൻ, ഭഗവാൻ നാരായണന്റെ കാര്യം വന്നാൽ അതിൽ സന്തോഷിക്കും എന്നത് തീർച്ച. ഒരു voter's ID പോലും ഇല്ലാത്ത എന്നെ ഒക്കെ BJP കാരി എന്ന് മുദ്രകുത്തി ആരും മെനക്കെടേണ്ടാ എന്ന് സാരം. ഹോ അതങ്ങനെ കുറെ... മ്മ്
ഈ ജന്മം എന്തോ പെട്ടെന്നങ്ങ് ജീവിച്ച് തീർന്ന പോലെ ഒരു പ്രതീതി.... സന്ധ്യയായിരുന്നു എങ്കിൽ എന്ന് മനസ്സ് ആഗ്രഹിച്ചു പോകുന്നു.