കാര്യങ്ങളെല്ലാം
പഴയത് പോലെയാണ്.
വീട്ടില്‍ നിന്നും
ഓഫീസിലേക്കുള്ള പോക്ക്
മുതല്‍
തിരിച്ച് വന്നുള്ള
കിടത്തം വരെ..

പിന്നെയൊരു
മാറ്റമെന്താണ്..
നീ..നീയില്ല.അത് തന്നെ.!
അതില്‍ക്കൂടുതല്‍
വേറെന്ത് വേണമെന്നാണ്!

നിന്ന നില്‍പ്പില്‍
മരിച്ച് പോവാന്‍.
കണ്ണില്‍ നിന്നൊരു
മഴ പെയ്യാന്‍.
ആകെയൊരു തണുപ്പ്
വന്ന് മൂടാന്‍.
തളര്‍ന്ന്
വേച്ച് പോവാന്‍.!

നീയില്ലെന്നൊരു
കാരണമല്ലാതെ
വേറെന്ത് വേണമെന്നാണ്
കനമില്ലാതെ
നിലം പതിക്കാന്‍.!

ഇനിയുമെത്ര കാലം
കഴിഞ്ഞാലാണ്
ഇത്തിരി നേരമെങ്കിലും
നിന്നെ മറക്കാന്‍
ഞാനൊരു വഴി
കണ്ടു പിടിക്കുന്നത്..!🙂💚

#raiza