https://malayalam.asiavillenews.com/article/iran-us-iraq-qasem-soleimani-donald-trump-alif-arab-countries-27161 അമേരിക്ക ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിക്കഴിഞ്ഞു.#IranvsUSA #IranAttacks #Iran #IranVsUS #IranWar
അമേരിക്കയുടെ മിത്ത് അശാന്തി വിതയ്ക്കുമ്പോള്‍
'എത്രയോ പതിറ്റാണ്ടുകളായി ലോകം ഈ അവസ്ഥക്ക് സാക്ഷ്യം വഹിക്കുന്നു. ഇതിനു മാറ്റമുണ്ടാക്കാന്‍ എന്തു വഴി എന്ന ആലോചന എവിടേയും നടക്കുന്നുമില്ല. തകര്‍ന്ന് തരിപ്പണമാക്കപ്പെട്ട ഇറാഖിനെ വെച്ചു തന്നെ അമേരിക്ക തങ്ങളുടെ ചോരക്കളി തുടരും, അത് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത മുറിവായി മധ്യപൗരസ്ത്യ ദേശത്ത് നില നില്‍ക്കും. അമേരിക്ക മറ്റൊന്നുമല്ല ആഗ്രഹിക്കുന്നതും.' അറബ് ലോകക്കാഴ്ചയായ 'അലിഫി'ല്‍ മിഡിലീസ്റ്റില്‍ നടക്കുന്ന സംഘര്‍ഷാത്മകമായ സാഹചര്യത്തെ ചരിത്രപരമായി വിലയിരുത്തുകയാണ് വി. മുസഫര്‍ അഹമ്മദ്